*പഴമയെ മറന്ന് നമുക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല - പത്മജൻ തടത്തിൽ*
മാഹി : പൗരാണിക കാലത്തെ വലിയ അറിവുകൾ മറന്ന് കൊണ്ട് ഭാരതത്തിന് മുന്നോട്ട് പോകാനാകില്ലെന്നും സർവ്വരംഗത്തും കുതിച്ചു മുന്നേറുന്ന നമുക്ക് ആയുർവ്വേദത്തിലെ മഹാവിജ്ഞാനത്തക്കുറിച്ച്കൂടുതൽ കൂടുതൽ അറിയണമെന്നും
കോളമിസ്റ്റും സാമ്പത്തിക നിരീക്ഷകനും ഭാരതീയവിചാരകേന്ദ്രം കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ പത്മജൻ തടത്തിൽ അഭിപ്രായപ്പെട്ടു.
ആഗോള മെഡിക്കൽ ഹബ്ബ് ആയി മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തിൽ മെഡിക്കൽ ടൂറിസത്തിൻ്റെ പ്രോത്സാഹനം നടപ്പിലാകണമെങ്കിൽ അയുർവ്വേദത്തെ മുറുകെപ്പിടിച്ച് മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ. അദ്ദേഹം തുടർന്ന് പറഞ്ഞു.
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതിയും, മാഹി രാജീവ്ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളജും സംയുക്തമായി സംഘടിപ്പിച്ച ജീവനം- 2026 ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുർവ്വേദ കോളേജ് പ്രിൻസിപ്പാൾ ഡോ. കുബേർ സംഘ് അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ ഡോ. വി. കെ. വിജയൻ ആശംസകൾ അർപ്പിച്ചു.
അഡ്വ. കെ. അശോകൻ സ്വാഗതവും വിജയൻ പൂവ്വച്ചേരി നന്ദിയും പറഞ്ഞു.
ചടങ്ങിൽ വച്ച് ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി പ്രസിദ്ധീകരിക്കുന്ന മാഗസിൻ വിചാരസ്‌മൃതി- 2026 പത്മജൻ തടത്തിൽ ഡോ. വി.കെ. വിജയന് നൽകി പ്രകാശനം ചെയ്തു
തുടർന്ന് നടന്ന സയൻ്റിഫിക് സെഷനിൽ ഷൊർണൂർ വിഷ്‌ണു ആയുർവ്വേദ കോളജ് പ്രിൻസിപ്പാൾ ഡോ. കിരാത മൂർത്തി ജീവിതശൈലി രോഗങ്ങളും അതിൻ്റെ നിയന്ത്രണവും എന്ന വിഷയത്തിലും, രാജീവ് ഗാന്ധി ഗവൺമെൻ്റ് ആയുർവ്വേദ കോളജിലെ ഡോ. പി. എൻ.അഭിലാഷ് പാരമ്പര്യ വിഷവൈദ്യത്തിൻ്റെ നഷ്ടപ്പെട്ട പെരുമ എന്ന വിഷയത്തിലും ക്ലാസുകൾ എടുത്തു.
ആയുർവ്വേദ കോളജ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ജീവനക്കാർ, വിചാരകേന്ദ്രം പ്രവർത്തകർ നാട്ടുകാർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

Post a Comment