o കെവലിയേർസ് ദെ മായേ യുടെ ജഴ്സി മാഹി MLA പ്രകാശനം ചെയ്തു
Latest News


 

കെവലിയേർസ് ദെ മായേ യുടെ ജഴ്സി മാഹി MLA പ്രകാശനം ചെയ്തു

 *കെവലിയേർസ് ദെ മായേ യുടെ ജഴ്സി മാഹി MLA പ്രകാശനം ചെയ്തു.*



മയ്യഴിയിലെ സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്മയായ കെവലിയേർസ് ദേ മായേയുടെ പുതിയ ജഴ്സി മയ്യഴി MLA യും സൈക്കിൾ റൈഡറുമായ അഡ്വ.ടി.അശോക് കുമാർ മുതിർന്ന സൈക്കിൾ റൈഡറായ വികാസ്.എ.ടിക്കു നൽകി പ്രകാശനം ചെയ്തു.


മയ്യഴി ചൂടിക്കൊട്ടയിൽ ഡോ.വിജേഷ് അടിയേരിയുടെ വീട്ടുമുറ്റത്ത് നടന്ന കെവലിയേർസിൻ്റെ സൗഹൃദസമ്മേളനം ഉത്ഘാനം ചെയ്തു കൊണ്ട് മയ്യഴി MLA ജഴ്സി പ്രകാശനം നിർവ്വഹിച്ചു.


ചടങ്ങിൽ മാഹി കൺസ്യൂമർ സ്റ്റോർ ഡയറക്ടറായി തിരഞ്ഞെടുത്ത റീമാ വിനയനെ ഡോ. നമിതാ വിജേഷ് പൊന്നാടയണിയിച്ച് ആദരിച്ചു.


ഈ വർഷത്തെ പ്ലസ് ടു വിന് മികച്ച വിജയം കൈവരിച്ച റിഷൻ രാജിനേയും ദേവിക്ക് സായ് വിജേഷിനേയും ചടങ്ങിൽ അനുമോദിച്ചു.


MLA ക്ക് കെവലിയേർസിൻ്റെ സ്നേഹോപഹാരങ്ങൾ കൈമാറിയ ചടങ്ങിൽ അഡ്വ.ടി.അശോക് കുമാറിനെ കൂടാതെ സരുൺകുഞ്ഞിപ്പള്ളി, രാജേന്ദ്രൻ അങ്ങാടിപ്പുറത്ത്, അനൂപ് കുമാർ പി.ടി.കെ, ശ്രീമതി ജിഷി രാജേഷ്, ഡോ. ആദിത്യരാജ്, സുധാകരൻ അയനാട്ട്, എന്നിവർ പ്രസംഗിച്ചു.


വിനയൻ കക്കാടൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീകുമാർ ഭാനു സ്വാഗതവും സുധീഷ് കുമാർ അങ്ങാടിപ്പുറത്ത് നന്ദിയും പറഞ്ഞു.


രാജേഷ് വി.ശിവദാസ്, സൻജയ്, ഡോ. കാമരാജ്, ഋഷബ് KP, ആനന്ദ് ചാരോത്ത്, ഹർഷാദ് ഇടവന എന്നിവർ നേതൃത്വം വഹിച്ചു.


ജൂൺ 03 ലോക സൈക്കിൾ ദിനം, ജൂൺ 05 ലോക പരിസ്ഥിതി ദിനം ,ലോകഫുട്ബാൾ വിളമ്പരം തുടങ്ങിയ സൈക്കിൾ റാലികൾ വിജയിപ്പിക്കാൻ കെവലിയേർസ് കൂട്ടായ്മ തീരുമാനിച്ചു.

Post a Comment

Previous Post Next Post