വായന ചിന്തകളെ മാറ്റുന്ന ആയുധം: മാഹി JNGHSS-ൽ വായനാദിനാചരണവും അതിഥി പ്രഭാഷണവും
നടന്നു
മാഹി: വായന മനുഷ്യനെ പൂർണ്ണനാക്കുന്നു എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ (JNGHSS Mahe) വായനാദിനം ആചരിച്ചു. വിദ്യാലയത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനും മുൻ മലയാളം അധ്യാപകനുമായ വിശിഷ്ടാതിഥി മുരളി വാണിമേൽ മാസ്റ്റർ സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു .
പുസ്തകങ്ങൾ വെറുമൊരു വിനോദോപാധിയല്ലെന്നും, ചിന്തകളെയും ജീവിതത്തെയും മാറ്റിമറിക്കാൻ കെൽപ്പുള്ള ആയുധങ്ങളാണെന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. വിദ്യാലയത്തിലെ മലയാളവിഭാഗം അധ്യാപകൻ അഭിലാഷ് എൻ.വി. അസംബ്ലിയിൽ ഔദ്യോഗികമായി സ്വാഗതം ആശംസിച്ചു. വൈസ് പ്രിൻസിപ്പൽ ഇൻ ചാർജ് റീന കെ അധ്യക്ഷത വഹിച്ചു. വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ കുട്ടികൾക്കായി സംഘടിപ്പിച്ച വായനാ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വച്ച് നിർവ്വഹിച്ചു.
തുടർന്ന് ചടങ്ങിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് വിദ്യാലയത്തിലെ കെമിസ്ട്രി വിഭാഗം അധ്യാപിക ശ്രീപ്രിയ കെ സംസാരിച്ചു. വിദ്യാർത്ഥിനികളായ സാവന്ന സന്തോഷ്, മീനാക്ഷി സുജിത്ത് , സൈനബ് റിയാസ്, ജാൻവി ജയൻ, അയോന എ വി എന്നിവർ സമ്മാനർഹരായി. അഭിരാമി രതികൻ, ആഷിക അഭിലാഷ്, ആൻ മേബിൾ ബിനോയ്, ആയിഷ സൈബ, പരിപാടിയിൽ സംബന്ധിച്ചു.

Post a Comment