o എൻഎച്ച്എം ജീവനക്കാരുടെ ശമ്പള വർദ്ധനവ് നിരന്തരസമരം മൂലം : ഗവൺമെൻറ് ഹോസ്പിറ്റൽ അസോസിയേഷൻ
Latest News


 

എൻഎച്ച്എം ജീവനക്കാരുടെ ശമ്പള വർദ്ധനവ് നിരന്തരസമരം മൂലം : ഗവൺമെൻറ് ഹോസ്പിറ്റൽ അസോസിയേഷൻ

 എൻഎച്ച്എം ജീവനക്കാരുടെ ശമ്പള വർദ്ധനവ് നിരന്തരസമരം മൂലം  : ഗവൺമെൻറ് ഹോസ്പിറ്റൽ അസോസിയേഷൻ 




മാഹി : ഗവൺമെൻറ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷനും കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ, പുതുച്ചേരി സെൻട്രൽ ഫെഡറേഷൻ എന്നിവരും നിരന്തരമായി നടത്തിയ സമരങ്ങളുടെ ഫലമായിട്ടാണ് എൻഎച്ച്എം ജീവനക്കാരുടെ ശമ്പള വർദ്ധനവ് നടപ്പിലാക്കിയത് എന്ന് ഗവ. ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.

 ഒരു ദിവസം കൊണ്ട്, ഒരു നിവേദനം നൽകിയത് കൊണ്ട് മാത്രമല്ല ഈ ശമ്പള വർദ്ധനവ് എന്നും പലതവണ സമരം ചെയ്തു അധികാരികളുടെ വകുപ്പ് തലവന്മാരുടെ ശ്രദ്ധയിൽ ജീവനക്കാരുടെ കാര്യങ്ങൾ കൊണ്ടുവരുന്നതിനായി രമേശ് പറമ്പത്ത് എംഎൽഎ മുഖേനയും അല്ലാതെയും പലവട്ടം സമരം ചെയ്യുകയും. എൻഎച്ച് എം ജീവനക്കാർക്ക് കിട്ടിക്കൊണ്ടിരുന്ന തുച്ഛമായ വേതനം പോലും ത്യജിച്ചുകൊണ്ട് പുതുച്ചേരി സംസ്ഥാനം ഒട്ടാകെ സമരം സംഘടിപ്പിക്കുന്നതിന് ലക്ഷ്മണ സ്വാമിയുടെ നേതൃത്വത്തിൽ സെൻട്രൽ ഫെഡറേഷൻ തയ്യാറായപ്പോൾ ഗവൺമെൻറ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷനും അതിനൊപ്പം കൈകോർത്തു.

Post a Comment

Previous Post Next Post