o പാർലിമെൻ്റിലെ നാരീശക്തിയുടെ ശബ്‌ദമായ,മാഹിയുടെ അഭിമാന താരത്തിന് നാളെ ജന്മനാടിൻ്റെ ആദരവ്*
Latest News


 

പാർലിമെൻ്റിലെ നാരീശക്തിയുടെ ശബ്‌ദമായ,മാഹിയുടെ അഭിമാന താരത്തിന് നാളെ ജന്മനാടിൻ്റെ ആദരവ്*

 *


പാർലിമെൻ്റിലെ നാരീശക്തിയുടെ ശബ്‌ദമായ,മാഹിയുടെ അഭിമാനതാരത്തിന് നാളെ ജന്മനാടിൻ്റെ ആദരവ്* 



മാഹി :പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് രാജ്യത്തിൻ്റെ പാർലമെൻ്റിൽ 'നാരീ ശക്തി' എന്ന വിഷയത്തിൽ ഉജ്ജ്വലമായി സംസാരിച്ച് മാഹിയുടെ പേര് ദേശീയതലത്തിൽ ഉയർത്തിപ്പിടിച്ച മാഹി സ്വദേശിനിയും,ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രസമാജാംഗം കൂടിയായ  വീണാദരി ധനഞ്ജിത്തിനെ ക്ഷേത്ര സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു.


ഞായറാഴ്‌ച വൈകിട്ട് 5 മണിക്ക് ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ

മാഹി എം.എൽ.എ അഡ്വ. അശോക് കുമാർ, മാഹി മഹാത്മാഗാന്ധി ഗവ. കോളേജ് പ്രിൻസിപ്പൽ

ഡോ. ശിവദാസൻ ,

പ്രമുഖ സാംസ്കാരിക പ്രവർത്തകൻ

 മഹേഷ് മംഗലാട്ട് ,ഫിഷറീസ് അസിസ്റ്റൻറ് ഡയരക്ടർ  ഇ.പി. ശിവകുമാർ, തുടങ്ങിയവർ പങ്കെടുക്കും

Post a Comment

Previous Post Next Post