o ന്യൂമാഹി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ സേവനങ്ങൾ കാര്യക്ഷമമാക്കണം
Latest News


 

ന്യൂമാഹി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ സേവനങ്ങൾ കാര്യക്ഷമമാക്കണം

ന്യൂമാഹി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ സേവനങ്ങൾ കാര്യക്ഷമമാക്കണം:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്യൂമാഹി മണ്ഡലം കമ്മിറ്റി



ന്യൂമാഹി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ഡോക്ടറുടെ അഭാവവും ആവശ്യമായ മരുന്നുകളുടെ ലഭ്യതക്കുറവും മൂലം സാധാരണക്കാരായ രോഗികൾ ഏറെ ദുരിതമനുഭവിക്കുന്ന സാഹചര്യം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. പൊതുജനങ്ങൾക്ക് സമയബന്ധിതവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനം ലഭ്യമാക്കേണ്ട സ്ഥാപനത്തിൽ ഇത്തരത്തിലുള്ള വീഴ്ചകൾ ആവർത്തിക്കുന്നത് അംഗീകരിക്കാനാവില്ല.


ആരോഗ്യ മേഖലയിലെ ഇത്തരം അനാസ്ഥ ജനങ്ങളുടെ വിശ്വാസം തകർക്കുന്നതോടൊപ്പം ആരോഗ്യ സംവിധാനത്തെ തന്നെ ദുർബലപ്പെടുത്തുന്നതാണ്. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ കൃത്യമായ സേവനം ഉറപ്പാക്കുകയും ആവശ്യമായ മരുന്നുകൾ തടസ്സമില്ലാതെ ലഭ്യമാക്കുകയും ചെയ്യേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്തമാണ്.


എത്രയും പെട്ടന്ന് നടപടി സ്വീകരിക്കാനും കുടുംബാരോഗ്യ കേന്ദ്രത്തിലെ സേവനങ്ങൾ കാര്യക്ഷമമാക്കാനും അടിയന്തിരമായി ഇടപെടണമെന്ന് ന്യൂമാഹി പഞ്ചായത്തിനോടും ജില്ലാ ഭരണകൂടത്തോടും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്യൂമാഹി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post