o മാഹിയിലെ വിവിധ വിദ്യാഭ്യാസ, വികസന ആവശ്യങ്ങൾ ഉന്നയിച്ച് എബിവിപി പ്രതിനിധി സംഘം പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥന് നിവേദനം നൽകി
Latest News


 

മാഹിയിലെ വിവിധ വിദ്യാഭ്യാസ, വികസന ആവശ്യങ്ങൾ ഉന്നയിച്ച് എബിവിപി പ്രതിനിധി സംഘം പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥന് നിവേദനം നൽകി

 മാഹിയിലെ വിവിധ വിദ്യാഭ്യാസ, വികസന ആവശ്യങ്ങൾ ഉന്നയിച്ച് എബിവിപി പ്രതിനിധി സംഘം പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥന് നിവേദനം നൽകി 



മാഹി : പുതുച്ചേരി സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്സ് കോളേജുകളിലെ കാലഹരണപ്പെട്ട പാഠ്യപദ്ധതി പരിഷ്കരിച്ച് തൊഴിൽ വിപണിക്കനുസൃതമായ പുതിയ കോഴ്സുകൾ ഉൾപ്പെടുത്തുക, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി സെന്ററിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ പ്രവർത്തനം എത്രയും വേഗം ആരംഭിക്കുക, മാഹിയിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) സ്പോർട്സ് കോളേജ് അനുവദിക്കുക, പോണ്ടിച്ചേരി സംസ്ഥാനത്ത് ഫ്രഞ്ച് ബി.എഡ് (B.Ed) കോഴ്സ് ആരംഭിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ഉന്നയിച്ചത്.

വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരവും തൊഴിൽ സാധ്യതകളും മെച്ചപ്പെടുത്തുന്നതിനും മാഹിയിലെ കായിക-വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനും ഈ ആവശ്യങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

എബിവിപി കണ്ണൂർ ജില്ലാ സെക്രട്ടറി ഹൃദീക് കൃഷ്ണ, എബിവിപി സംസ്ഥാന സമിതി അംഗങ്ങളായ എസ്. എസ്. സുരാഗ് കൃഷ്ണ, അഭിനന്ദ് എം. പി. എന്നിവർ ചേർന്നാണ് ഗവർണർക്ക് നിവേദനം സമർപ്പിച്ചത്.

Post a Comment

Previous Post Next Post