ശമ്പള വർധനവ് അനുവദിച്ച ലെഫ്.ഗവർണ്ണറെ ജീവനക്കാർ ആദരിച്ചു
മയ്യഴി:ആരോഗ്യ വകുപ്പിലെ എൻ.എച്ച്.എം.ജീവനക്കാർ, ആശാ വർക്കർമാർ,എന്നിവർക്ക് ശമ്പള വർധനവ് അനുവദിച്ച ലെഫ്.ഗവർണ്ണർ കെ.കൈലാസനാഥനെ ആദരിച്ചു. മാഹി ആരോഗ്യ വകുപ്പിലെഎൻ.എച്ച്.എം.ജീവനക്കാരും ആശാ വർക്കർമാരും ഓഫീസ് ജീവനക്കാരും ഡോക്ടർമാരും ചേർന്നാണ് ആദരിച്ചത്. പി.പി.രാജേഷ്, എം.വി.സുശാന്ത്, ഡിസിന, ബിജുല, എം. ഷിജിന, സി.ശ്രീജ, ഡോ. അതുൽ, ഡോ. നമിത, ഡോ. നുക്സത്ത് ജബിൻ, ഡോ.ശ്രീദേവി, സിമി എന്നിവർ നേതൃത്വം നൽകി.

Post a Comment