സ്ട്രീറ്റ് ലൈറ്റുകൾ കണ്ണടച്ചു : പ്രദേശവാസികൾ ദുരിതത്തിൽ
മാഹി: ചാലക്കര മണ്ടപറമ്പ് റോഡ് മുതൽ മുക്കുവൻ പറമ്പ് റോഡ് വരെയുള്ള സ്ട്രീറ്റ് ലൈറ്റും, ചിരിക്കണ്ടോത്ത് ക്ഷേത്ര പരിസരത്തുള്ളതും റേഷൻ പീടിക പരിസരവും കുന്നുംപുറത്ത് ഉള്ള സ്ട്രീറ്റ് ലൈറ്റും മുക്കുവൻ പറമ്പ് കോളനിയിൽ ഉള്ള സ്ട്രീറ്റ് ലൈറ്റുകളും പ്രവർത്തനരഹിതമായിട്ട് മാസങ്ങളേറെയായി.
. സ്ട്രീറ്റ്ലൈറ്റ് ഇല്ലാത്തത് കൊണ്ട് രാത്രികാല യാത്ര ദുഷ്കരമായിരിക്കുകയാണ്
എത്രയും പെട്ടന്ന് ലൈറ്റുകൾ പുന:സ്ഥാപിച്ച് തരണമെന്ന് CPIM മുക്കുവർ പറമ്പ് ബ്രാഞ്ച് കമ്മിറ്റിയ്ക്ക് വേണ്ടി കെ.വി പ്രവീൺ, സിയാദ്. ടി.എന്നിവർ ചേർന്ന് MLA യ്ക്കും മുൻസിപ്പാൽ അധികാരിക്കും പരാതി കൊടുത്തു

Post a Comment