അംഗനവാടി ജീവനക്കാർക്ക് ശമ്പളമില്ല : കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ നിവേദനം നൽകി
മാഹി : നാലു മാസമായി വേതനം ലഭിക്കാത്ത അംഗൻവാടി ജീവനക്കാർക്കു ശമ്പളം ലഭിക്കുന്നതിനായുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ മാഹി അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി, മാഹി മേഖലയിൽ ഉള്ള ഒഴിവുകൾ നികത്തുക. പ്രൊമോഷൻ വേഗത്തിലേക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, നാലോളം അംഗനവാടികൾ പുതിയ സ്ഥലങ്ങളിലേക്കു മാറ്റുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നുംജനറൽ സെക്രട്ടറി കെ പ്രശോഭിന്റെ നേതൃത്വത്തിലുള്ള നിവേദക സംഘം ആവശ്യപ്പെട്ടു.

Post a Comment