o ലോക രക്തദാതൃ ദിനത്തിന്റെ ഭാഗമായി മാഹി ഡെന്റൽ കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Latest News


 

ലോക രക്തദാതൃ ദിനത്തിന്റെ ഭാഗമായി മാഹി ഡെന്റൽ കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 

*ലോക രക്തദാതൃ ദിനത്തിന്റെ ഭാഗമായി മാഹി ഡെന്റൽ കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു*



*മാഹി: ലോക രക്തദാതൃ ദിനാചരണത്തിന്റെ ഭാഗമായി മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ് ആൻഡ് ഹോസ്പിറ്റൽ (MINDS) നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാഹി ഡെന്റൽ കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള (BDK) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് എം വി ആർ കാൻസർ സെന്റർ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.*

*ഡന്റൽ കോളേജിലെ എട്ടാമത് സന്നദ്ധ രക്തദാന ക്യാമ്പ്  മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.രക്തദാനം മനുഷ്യജീവൻ രക്ഷിക്കുന്ന ഏറ്റവും മഹത്തായ സേവനങ്ങളിൽ ഒന്നാണെന്നും,സമൂഹത്തിൽ കൂടുതൽ പേർ സ്വമേധയാ രക്തദാന രംഗത്തേക്ക് മുന്നോട്ടുവരണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. തന്റെ ജന്മദിനമായ ജൂലൈ 15-ന് താൻ രക്തദാനം നടത്തുമെന്നും, അന്നേ ദിവസം പ്രത്യേക രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.*

മൈന്റ്സ് അഡ്മിനിസ്ട്രേറ്റീവ് മാനേജർ അനൂപ് ഇ.കെ. സ്വാഗതം പറഞ്ഞു. മൈന്റ്സ് വൈസ് പ്രിൻസിപ്പൽ ഡോ. എം. സെൽവമാണി അധ്യക്ഷത വഹിച്ചു. തുടർന്ന് ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന വൈസ് പ്രസിഡന്റ് ഫസൽ ചാലാട് രക്തദാന ബോധവൽക്കരണ ക്ലാസ് നയിച്ചു.
ചടങ്ങിൽ ഡോ: അങ്കിത, ഡോ: റോഷിൻ, ഡോ. രജനി മേരി ജോർജ്,  ഡോ:ആകാശ്,ബി ഡി കെ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി റിയാസ് മാഹി , റയീസ് മാടപ്പീടിക, മജീഷ് ടി തപസ്യ,അസ്ലം മെഡിനോവ,എന്നിവർ പങ്കെടുത്തു.
രാവിലെ 9.30 മുതൽ വൈകിട്ട് 3 മണിവരെ നടന്ന ക്യാമ്പിൽ 100 ലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു. 60 യൂണിറ്റ് രക്തം ശേഖരിക്കാനായി. വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരുടെ മികച്ച പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. രക്തദാനത്തിന്റെ മഹത്വവും സാമൂഹിക ഉത്തരവാദിത്തവും ഉയർത്തിക്കാട്ടിയ ക്യാമ്പ് മികച്ച ജനപങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. വർഷങ്ങളായി ബ്ലഡ് ഡോണേഴ്സ് കേരളയുടെ പ്രവർത്തനങ്ങൾക്ക് സഹായ സഹകരണങ്ങൾ ചെയ്തു തരുന്ന എം എൽ എ ബി ഡി കെ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ഫസൽ ചാലാട് പൊന്നാടയണിയിച്ചു. മൈന്റ്സിന് വേണ്ടി ക്യാമ്പ് സർട്ടിഫിക്കറ്റ് ഡോ: അമിൽ ഹാരിസിൽ നിന്ന് ഡോ: അങ്കിതയും, ബി ഡി കെ ക്ക് വേണ്ടി പി പി റിയാസ് മാഹിയും ഏറ്റുവാങ്ങി. ക്യാമ്പ് എം വി ആർ ബ്ലഡ് സെന്റർ കൗൺസിലർ അഭിയുടെ സഹായത്തോടെ കോളേജ് എൻ എസ് എസ്സ് വളണ്ടിയേർസ് നേതൃത്വം നൽകി.

Post a Comment

Previous Post Next Post