o കളത്തിലെ ദുർമന്ത്രവാദം : വിവാദങ്ങൾ പുകയുന്നു
Latest News


 

കളത്തിലെ ദുർമന്ത്രവാദം : വിവാദങ്ങൾ പുകയുന്നു

 കളത്തിലെ ദുർമന്ത്രവാദം : വിവാദങ്ങൾ പുകയുന്നു



ഫുട്ബോളിലെ ദുർമന്ത്രവാദികളായ ആഫ്രിക്കൻ ജൂജുകളെപ്പറ്റിയല്ല

 കുതികാൽ വെട്ടിനും മുന്നണിമാറ്റത്തിനും പ്രശസ്തമായ പുതുച്ചേരി രാഷ്ട്രീയത്തിലെ ദുർമന്ത്രവാദവും, പൂജയുമാണ് വിവാദമായത്.

16മത് നിയമസഭയിൽ 5ആം തവണയും മുഖ്യമന്ത്രിയാവുന്ന എൻ. രംഗസ്വാമിക്കെതിരെയാണ് പില്ലിശൂന്യം എന്ന ദുർമന്ത്രവാദപ്രയോഗവും പൂജയും  നടന്നതെന്ന് നക്കീരൻ റിപ്പോർട്ട് ചെയ്തു 

ജൂനിയർ കാമരാജ് എന്നറിയപ്പെടുന്ന രംഗസ്വാമിയുടെ ആര്യോഗം ക്ഷയിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം കൈയ്യിലാക്കാൻ മന്ത്രി നമശിവായമാണ് പില്ലിശൂന്യ ദുർമന്ത്രവാദം ചെയ്തതെന്ന് നക്കീരൻ ഉറപ്പിച്ചു പറയുന്നു. 

            എൻ രംഗസ്വാമിയുടെ ബന്ധു കൂടിയാണ് മന്ത്രി നമശിവായം.

              രംഗസ്വാമി  തന്റെ ആത്മീയഗുരുവായി കരുതുന്ന  അപ്പാപൈത്യസ്വാമിയുടെ ക്ഷേത്രത്തിൽ ഗുരു പൂജകൾ നടക്കുബോൾ നമശിവായം പങ്കെടുക്കാതെ മാറി നിൽക്കലാണ് പതിവ് 

              രംഗസ്വാമിയുടെ രാഷ്ട്രീയവിജയം അപ്പാപൈത്യസ്വാമിയുടെ അനുഗ്രഹം കൊണ്ടെന്നാണ് പൊതുവെ പുതുച്ചേരിക്കാരുടെ വിശ്വാസം. അത് പൊളിക്കുകയാണ് പില്ലിശൂന്യ മന്ത്രവാദം കൊണ്ടും പൂജ കൊണ്ടും നമശിവായം ഉദ്ദേശിക്കുന്നത് .കേരളത്തിലെ പലമന്ത്രിമാരും ഈ പില്ലിശൂന്യമന്ത്രവാദത്തിന്റെ വക്താക്കളാണെന്നും നക്കീരൻ പറയുന്നു. 


പൂജയും, ദുർമന്ത്രവാദവും തിരിച്ചടിക്കുമെന്ന് എൻ രംഗസ്വാമി അഭിപ്രായപ്പെട്ടിരുന്നു. 


ദുർമന്ത്രവാദംകൊണ്ടും അധികാരം പിടിച്ചെടുക്കാൻ പറ്റും എന്ന് വിശ്വസിക്കുന്ന ഒരു പറ്റം നേതാക്കൻമാർ നമ്മെ എവിടെ എത്തിക്കുമെന്ന് കാത്തിരുന്ന് കാണാം. നക്കീരൻ പുറത്ത് വിട്ട ഈ വാർത്ത പുതുച്ചേരി രാഷ്ട്രീയത്തെ എങ്ങിനെ പിടിച്ചുലയ്ക്കുമെന്ന് ആകാക്ഷയോടെ കാത്തിരിക്കുകയാണ്

Post a Comment

Previous Post Next Post