o ദേശീയപാത കുടിയൊഴിപ്പിക്കൽ: കർമ സമിതി സംസ്ഥാനനേതൃത്വം കുടീകാഴ്ച നടത്തി
Latest News


 

ദേശീയപാത കുടിയൊഴിപ്പിക്കൽ: കർമ സമിതി സംസ്ഥാനനേതൃത്വം കുടീകാഴ്ച നടത്തി

 ദേശീയപാത കുടിയൊഴിപ്പിക്കൽ:  കർമ സമിതി സംസ്ഥാനനേതൃത്വം കുടീകാഴ്ച നടത്തി



ചോമ്പാല :ജില്ലയിൽ  ദേശീയപാതയിൽ കുടിയൊഴിപ്പിക്കൽ നേരിടവരുമായി കർമ സമിതി സംസ്ഥാന കമ്മിറ്റി നേതൃത്വം കുടികാഴ്ച നടത്തി. പുക്കാട് ,തിക്കോടി, പയ്യോളി, വടകര, മടപ്പള്ളി, കൈനാട്ടി, ചോമ്പാല , അഴിയൂർ എന്നിവിടങ്ങളിലെ യുണിറ്റ് ഭാരിവാഹികളുമായാണ്  കുടികാഴ്ച നടന്നത്.മുഖ്യ മന്ത്രിയെ നേരിൽ കണ്ട് ദേശിയ പാതയുമായി ഉയർന്നുവന്ന വിഷയങ്ങൾ ചർച്ച ചെയ്തു. ആവശ്യമായ ഇടപെടലുകൾ നടത്താമെന്ന് ഉറപ്പ് നൽകിയെന്ന് കർമസമിതി സംസ്ഥാന കൺവിനർ  ഹാഷിം ചേന്ദമ്പിള്ളി, പറഞ്ഞു.ദേശീയ പാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട്  നഷ്ടപരിഹാരം സംബന്ധിച്ച ജില്ല കലക്ടർമാർ ആർബിറ്റർ ആയി  തുടരുന്നത് കോടതി വിധിയെ ധിക്കരിക്കലാണെന്നും പറഞ്ഞുദേശീയ പാതയ്ക്കായി വിടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാര തുക ഭൂമി ഏറ്റെടുക്കൽ നിയമത്തിന് അനുസൃതമായി  ലഭിച്ചില്ല ,കെട്ടിടം നഷ്ടപ്പെട്ടവരുടെ വാല്യൂവേനിൽ നിരവധി അപാതകളുണ്ട്., വഴി മുടങ്ങിയ വിഷയം , വിട്ടിലേക്ക് വെള്ളം കയറുന്ന പ്രശ്നങ്ങ.ൾ , നിർദിഷ്ട ചോമ്പാൽ ടോൾ പ്ലാസയ്ക്ക് ഇരുവശവും  സാഞ്ചര സ്വതന്ത്രം ഉറപ്പാക്കൽ അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.കർമ സമിതി നേതാക്കളായ സി  കെ ശിവദാസൻ, എ  ടി  മഹേഷ്, പ്രദീപ് ചോമ്പാല, പി  ബാബുരാജ് , അബു തിക്കോടി,ശ്രീധരൻ പുക്കാട്, കെ പി എ വഹാബ്, സലാം ഫർഹത്ത്,. അബ്ദുള്ള തിക്കോടി, പി സുരേഷ്, ഷുഹൈൽ  കൈനാട്ടി,റഫീഖ്  വടകര എന്നിവർ  ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.

Post a Comment

Previous Post Next Post