o ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിലായി
Latest News


 

ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിലായി

 ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിലായി



ന്യൂമാഹി: ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിലായി. മലപ്പുറം സ്വദേശിയായ ഫാസിൽ (36) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് ആറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തു.


അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ തണ്ടർ പരിശോധനയിലാണ് പ്രതി വലയിലായത്. സിവിൽ എക്സൈസ് ഓഫീസർ കെ വിനീഷും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ തുടർനടപടികൾക്കായി തലശ്ശേരി റേഞ്ച് ഓഫീസിൽ ഹാജരാക്കി.

Post a Comment

Previous Post Next Post