o പന്തക്കൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വായന ദിനം ആചരിച്ചു.
Latest News


 

പന്തക്കൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വായന ദിനം ആചരിച്ചു.


 * പന്തക്കൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വായന ദിനം ആചരിച്ചു.        

മാഹി: പന്തക്കൽ പി.എം.ശ്രി ഐ.കെ. കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ വായനാ വാരാഘോഷം 'അക്ഷര വെളിച്ചം' പരിപാടിയോടെ ആരംഭിച്ചു.കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി.എൻ.പണിക്കർക്ക് ആദരമർപ്പിച്ച് വായന ദിനം (ജൂൺ 19) ആചരിച്ചു. ചിത്രകാരൻ കെ. കെ. സനിൽ കുമാർ  തത്സമയം വരച്ച പണിക്കരുടെ രേഖാചിത്രത്തിന് സമീപം ചിരാതുകൾ തെളിച്ച് കുട്ടികൾ അണിനിരന്നു .  പണിക്കരുടെ മുപ്പത്തിയൊന്നാം ചരമ ദിനത്തിന്റെ ഭാഗമായി മുപ്പത്തിയൊന്ന് കുട്ടികളാണ്  മൺ ചിരാതുകൾ കയ്യിലേന്തി അണിനിരന്നത്. ചടങ്ങിൽ പ്രധമാധ്യാപിക എൻ വി ശ്രീലത, അധ്യാപകരായ കെ.പി സുജീന്ദ്രൻ ,പി. സുധീർ കെ. പി, ഊർമ്മിള പത്മനാഭൻ, കെ.വി അയന , കെ.ടി.  സ്നേയ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post