*മെറ്റൽ കയറ്റിയ ടിപ്പർ ലോറി കയറി സ്ലാബ് തകർന്നു.*
*ടിപ്പർ ലോറി കുടുങ്ങി*
ഈസ്‌റ്റ് പള്ളൂർ ഭാഗത്ത് നിന്നും പാറാൽ ഭാഗത്ത് പോവുകയായിരുന്ന മെറ്റൽ കയറ്റിയ ലോറിയാണ് ഇന്നുച്ച രണ്ട് മണിയോടെ കോഹിനൂർ ഭാഗത്ത് സർവീസ് റോഡിൽ വെച്ച് അപകടത്തിൽപ്പെട്ടത്.
റോഡിൽ മറ്റൊരു ലോറി ബ്രേക്ഡൗണായി കിടപ്പുണ്ടായിരുന്നു അതിനെ മറികടക്കുവാൻ ഫുൾ ലോഡ് ടിപ്പർ സ്ലാബിൽ കയറ്റി സാഹസം കാണിച്ചതാണ് വിനയായത്.
സ്ലാബ് തകർന്നതോടെ ലോറിയുടെ വീലുകൾ സ്ലാബുകൾക്കിടയിൽ കുടുങ്ങി ലോറി ഒരു ഭാഗത്തേക്ക് ചരിഞ്ഞു
ലോറിയിലെ ലോഡ് മറ്റൊരു ലോറിയിലേക്ക് മാറ്റി ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പള്ളൂർ പോലീസ് സംഭവസ്ഥലത്തെത്തി
ഇത് വഴിയുള്ള ഗതാഗതം താത്ക്കാലികമായി തിരിച്ചു വിട്ടിട്ടുണ്ട്
സ്ലാബുകളുടെ ബലഹീനതയേ പറ്റിയും നാട്ടുകാരിൽ ആക്ഷേപമുയരുന്നുണ്ട്

Post a Comment