o ലഹരിവിരുദ്ധദിനം: മാഹി പോലീസ് ബോധവൽക്കരണ റാലി നടത്തി*
Latest News


 

ലഹരിവിരുദ്ധദിനം: മാഹി പോലീസ് ബോധവൽക്കരണ റാലി നടത്തി*

 *ലഹരിവിരുദ്ധദിനം: മാഹി പോലീസ് ബോധവൽക്കരണ റാലി നടത്തി*



ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മാഹി പോലീസ് ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി.

മാഹി ഗവ.ഹൗസിന് മുൻവശത്ത് നടന്ന ചടങ്ങിൽ മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

മാഹി പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത റാലി ലഹരിവിരുദ്ധ സന്ദേശം ഉയർത്തിയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോയത്. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു റാലി സംഘടിപ്പിച്ചത്.


Post a Comment

Previous Post Next Post