വായന വാരം വിദ്യാർത്ഥികൾക്ക് മികച്ച അനുഭവങ്ങളുമായി മാഹി ഗവണ്മെന്റ് മിഡിൽ സ്കൂൾ
സമാനതകളില്ലാത്ത അനുഭവങ്ങളാണ് വായനാവാരത്തിൽ മാഹി ഗവണ്മെന്റ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭ്യമായത്. മയ്യഴിയിലെ സാമൂഹ്യസാസ്‌കാരിക രംഗത്തെ പ്രമുഖർ തങ്ങളുടെ വായനാനുഭവങ്ങൾ കുട്ടികളുമായി പങ്കു വയ്ക്കുന്ന പുസ്തകപരിചയത്തിലൂടെയാണ് ഈ വാരം കുട്ടികൾ കടന്നുപോയത്. എൻ. രാജീവൻ മാസ്റ്റർ, എ. സി. എച്ച്. അഷ്‌റഫ് മാസ്റ്റർ, പി. സി. ദിവാനന്ദൻ മാസ്റ്റർ, ചിത്രകലാധ്യാപകൻ കെ. കെ. സനിൽ കുമാർ, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ അസീസ് മാഹി, രാധാമണി ടീച്ചർ, ആനന്ദ് കുമാർ പറമ്പത്ത് എന്നിവരാണ് കുട്ടികളോട് സംവദിക്കാനെത്തിയത്. പ്രഥമാധ്യാപകൻ അജിത് പ്രസാദ്, മിനി ടീച്ചർ, മായ ടീച്ചർ, സിന്ധു ടീച്ചർ എന്നിവർ ഓരോ ദിവസത്തെയും പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment