o ജോയൻ്റ് ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷൻസ്, മാഹി പ്രതിനിധികൾ ലഫ്റ്റനന്റ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി.
Latest News


 

ജോയൻ്റ് ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷൻസ്, മാഹി പ്രതിനിധികൾ ലഫ്റ്റനന്റ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി.

 ജോയൻ്റ് ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷൻസ്, മാഹി  പ്രതിനിധികൾ 
 ലഫ്റ്റനന്റ് ഗവർണറുമായി  കൂടിക്കാഴ്ച നടത്തി. 



​മാഹി: മാഹി സന്ദർശനത്തിനെത്തിയ പുതുച്ചേരി ലഫ്റ്റനന്റ് ഗവർണ്ണർ കെ. കൈലാസനാഥനുമായി   സംയുക്ത റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ  കൂടിക്കാഴ്ച നടത്തി 

മാഹിയുടെ വിവിധ വികസന- ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്തു .


ജെ.എഫ്.ആർ.എ. പ്രസിഡൻ്റ് 

.ഷാജി പിണക്കാട്ട് , സെക്രട്ടറി

കെ.സുജിത്ത് കുമാർ 

എ. സഹദേവൻ   എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ലഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥനുമായി കൂടിക്കാഴ്ച്ച നടത്തിയത്. 

   മാഹി മേഖലയിലെ രൂക്ഷമായ തെരുവു നായ ശല്യം, തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുക, പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക, പള്ളൂർ മേഖലയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കുക, റോഡുകൾ നവീകരിക്കുക, ട്രെയിൻ സമയങ്ങൾ ക്രമീകരിക്കുകയും, വന്ദേ ഭാരത് ട്രെയിനിന് മാഹിയിൽ സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അസോസിയഷൻ ലഫ്.ഗവർണ്ണർക്ക് മുമ്പാകെ സമർപ്പിച്ചത്


Post a Comment

Previous Post Next Post