o ലഹരി വിരുദ്ധ ദിനം: എൻ.സി.സി കേഡറ്റുകളുടെ ബോധവത്കരണ റാലി
Latest News


 

ലഹരി വിരുദ്ധ ദിനം: എൻ.സി.സി കേഡറ്റുകളുടെ ബോധവത്കരണ റാലി

 ലഹരി വിരുദ്ധ ദിനം: എൻ.സി.സി കേഡറ്റുകളുടെ ബോധവത്കരണ റാലി



ചൊക്ലി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 6 കേരള ബറ്റാലിയൻ എൻ.സി.സി.യുടെ കീഴിലുള്ള രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി. കേഡറ്റുകൾ ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു. ചൊക്ലി പൊലീസ് ഇൻസ്പെക്ടർ വി. ബിജു റാലി ഉദ്ഘാടനം ചെയ്ത് ഫ്ലാഗ് ഓഫ് നിർവഹിച്ചു. എൻ.സി.സി. ഓഫീസർ ടി. പി. രാവിദ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മ‌ിസ്ട്രസ് എൻ.സ്‌മിത മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ ഉദയൻ മാസ്റ്റർ സംസാരിച്ചു. സർജന്റ് മേജർ അമൃത ലക്ഷ്മ‌ി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


ചൊക്ലി ടൗണിൽ റാലി നടത്തി.

Post a Comment

Previous Post Next Post