o നന്മമരം പരിസ്ഥിതി അവാർഡ് ജേതാവ് സി. വി. രാജൻ മാസ്റ്ററെ ആദരിച്ചു
Latest News


 

നന്മമരം പരിസ്ഥിതി അവാർഡ് ജേതാവ് സി. വി. രാജൻ മാസ്റ്ററെ ആദരിച്ചു

 നന്മമരം പരിസ്ഥിതി അവാർഡ് ജേതാവ് സി. വി. രാജൻ മാസ്റ്ററെ ആദരിച്ചു.



ന്യൂ മാഹി :പ്രമുഖ പരിസ്ഥിതി പ്രവർത്തകനും നന്മമരം പരിസ്ഥിതി പുരസ്കാര

ജേതാവുമായ സി. വി. രാജൻ മാസ്റ്ററെ  ജീവ കാരുണ്യ,ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ സജീവസാനിധ്യമായ സ്റ്റെപ്സ് ന്യൂ മാഹിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ആദരസമർപ്പണം നടത്തി.ജീവിച്ചിരിക്കുന്നവർക്കും ഇനി വരാനിരിക്കുന്ന തലമുറയ്ക്കും വേണ്ടി ഭൂ മിയുടെ കാവലാളാവുക എന്ന് പുരസ്കാര ജേതാണ് ആഹ്വാനം ചെയ്തു.പി. കെ. വി. സാലിഹ് അധ്യക്ഷത വഹിച്ചു. ത്വൽഹത്ത് എ. പി. എം, ഇസ്മായിൽ സി. എച്, അലി പാലിക്കേണ്ടി, റഷീദ് ഇ. കെ. അബ്ദുൽറഹൂഫ്, സാലിഹ് മുസ്തഫ സംസാരിച്ചു.

Post a Comment

Previous Post Next Post