സെന്റിനറി സമിതി രൂപീകരിച്ചു.
ചാലക്കര. സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന വിവിധങ്ങളായ ആയ പരിപാടികൾ കോ ഓർഡിനേറ്റ് ചെയ്യാൻ വേണ്ടി ചാലക്കര യൂണിറ്റ് സെന്റിനറി സമിതി രൂപീകരിച്ചു. സാന്ത്വനം സെന്ററിൽ വെച്ച് നടന്ന യൂണിറ്റ് സഭയിൽ, ചായർമാൻ മൂസ ഹാജി ബലാരം വീട്ടിൽ, വൈസ് ചെയർമാൻ അസ്സു ഹാജി കുനിയിൽ, കൺവീനർ റുബീസ് ചാലക്കര ജോയിന്റ് കൺവീനർ ഷംസീർ കാരായിന്റവിട, ഫൈനാൻസ് സെക്രട്ടറി നൗഷാദ് ആറ്റാകൂലോത് എന്നിവരെ തിരഞ്ഞെടുത്തു.
റുബീസ് ചാലക്കരയുടെ ആദ്യക്ഷതയിൽ നടന്ന ചടങ്ങ് മഹൽ ഖത്തീബ് അഷ്കർ സഖാഫി ഉത്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാ അത്ത് കണ്ണൂർ ജില്ലാ കമ്മറ്റി പ്രസിഡന്റ് മുഹമ്മദ് മിസ്ബാഹി ചൊക്ലി വിഷയവതരണം നടത്തി.
കേരള മുസ്ലിം ജമാ അത്ത് ചാലക്കര യൂണിറ്റ് ജനറൽ സെക്രട്ടറി കബീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ sys യൂണിറ്റ് ജനറൽ സെക്രട്ടറി റിസാൻ തുണ്ടിയിൽ നന്ദി പറഞ്ഞു.

Post a Comment