*വായനാദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു*
ചൊക്ലി: രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ 19-ന് പി.എൻ. പണിക്കർ അനുസ്മരണ വായനാദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്രശസ്ത ഗാനരചയിതാവ് ഇ.വി. വത്സൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ പ്രശാന്ത് തച്ചറത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എൻ. സ്മിത സ്വാഗതം ആശംസിച്ചു. അധ്യാപകരായ അനീഷ് എ.കെ., സിന്ധു പി. എന്നിവർ സംസാരിച്ചു.
തുടർന്ന് വായനയുടെ പ്രാധാന്യവും അറിവിന്റെ ലോകവും പരിചയപ്പെടുത്തി വിദ്യാർഥികളുമായി സംവാദം സംഘടിപ്പിച്ചു. മികച്ച വായനക്കാരിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സൈനബയ്ക്ക് വിദ്യാലയത്തിന്റെ ഉപഹാരം ഇ.വി. വത്സൻ സമ്മാനിച്ചു.
വായനാശീലം വളർത്തുന്നതിനും വിദ്യാർഥികളിൽ സൃഷ്ടിപരമായ ചിന്തകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം പരിപാടികൾ സഹായകരമാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.

Post a Comment