രക്തദാന രംഗത്തെ സ്തുത്യർഹമായ സേവനം: പി. പി. റിയാസ് മാഹിക്ക് സ്നേഹാദരം*
കോഴിക്കോട്: കേരളത്തിൽ ഏറ്റവും കൂടുതൽ സന്നദ്ധ രക്തദാന ക്യാമ്പുകൾ വിജയകരമായി കോർഡിനേറ്റ് ചെയ്ത പി. പി. റിയാസ് മാഹിയെ ആദരിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള (BDK) സംസ്ഥാന ജനറൽ ബോഡി യോഗത്തിൽ വച്ചാണ് അദ്ദേഹത്തിന് പ്രത്യേക സ്നേഹാദരം സമർപ്പിച്ചത്.
ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കോഴിക്കോട് നോർത്ത് മണ്ഡലം എം.എൽ.എ അഡ്വ. കെ. ജയന്ത് റിയാസ് മാഹിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഉപഹാരം കൈമാറി.
സംസ്ഥാനത്ത് രക്തലഭ്യത ഉറപ്പുവരുത്തുന്നതിലും ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും റിയാസ് മാഹി നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ പ്രകീർത്തിച്ചു. ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഭാരവാഹികളും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. മാതൃകാപരമായ ഈ പ്രവർത്തനം സമൂഹത്തിന് വലിയൊരു പ്രചോദനമാണെന്ന് യോഗം വിലയിരുത്തി.

Post a Comment