o ഒക്ടോബർ, നവംബർ 2025 മാസങ്ങളിലെ സൗജന്യ റേഷൻ അരി വിതരണം 24 മുതൽ*
Latest News


 

ഒക്ടോബർ, നവംബർ 2025 മാസങ്ങളിലെ സൗജന്യ റേഷൻ അരി വിതരണം 24 മുതൽ*

 *ഒക്ടോബർ, നവംബർ 2025 മാസങ്ങളിലെ സൗജന്യ റേഷൻ അരി വിതരണം 24 മുതൽ*



മാഹി: പുതുച്ചേരി സർക്കാർ സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് വകുപ്പ്, മാഹിയുടെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ, നവംബർ മാസങ്ങളിലേക്കായി അനുവദിച്ച സൗജന്യ റേഷൻ അരി വിതരണം ജൂൺ 24 മുതൽ 27 വരെ വിവിധ റേഷൻ കടകളിലൂടെ നടത്തുമെന്ന് അധികൃതർ അറിയിച്ചു.


ചുവപ്പ് കാർഡുടമകൾക്ക് ഓരോ മാസത്തേക്കും 20 കിലോഗ്രാം വീതം, ആകെ 40 കിലോഗ്രാം അരിയും, മഞ്ഞ കാർഡുടമകൾക്ക് ഓരോ മാസത്തേക്കും 10 കിലോഗ്രാം വീതം, ആകെ 20 കിലോഗ്രാം അരിയും ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്ക് ഈ ആനുകൂല്യം ബാധകമല്ല.


രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ വൈകുന്നേരം 6 മണി വരെയുമാണ് വിതരണം.


കൂടുതൽ വിവരങ്ങൾക്ക് പുതിയ റേഷൻ കട നമ്പർ 1, 2, 6, 7 എന്നിവയ്ക്കായി 7306899601 എന്ന നമ്പറിലും, പുതിയ റേഷൻ കട നമ്പർ 3, 4, 5, 8 എന്നിവയ്ക്കായി 9496602025 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ് 



Post a Comment

Previous Post Next Post