o Ssf യൂണിറ്റ് സാഹിത്യോത്സവ് സംഘടിപ്പിച്ചു.
Latest News


 

Ssf യൂണിറ്റ് സാഹിത്യോത്സവ് സംഘടിപ്പിച്ചു.

 Ssf യൂണിറ്റ് സാഹിത്യോത്സവ് സംഘടിപ്പിച്ചു.



ചാലക്കര. Ssf ചാലക്കര യൂണിറ്റ് സാഹിത്യോത്സവ് ശനി, ഞായർ ദിവസങ്ങളിലായി ചാലക്കര വെച്ച് നടന്നു. ശനിയാഴ്ച നടന്ന ഓഫ്‌സ്റ്റേജ് മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഞായറാഴ്ച നടന്ന സ്റ്റേജ് മത്സരങ്ങൾ ssf യൂണിറ്റ് പ്രസിഡന്റ്‌ മുഹന്നദ്ന്റെ ആദ്യക്ഷതയിൽ റുബീസ് ചാലക്കര ഉൽഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാ അത്ത് യൂണിറ്റ് പ്രസിഡന്റ്‌ ഫൈസൽ ഹാജി ആമിനാസ്, ജനറൽ സെക്രട്ടറി കബീർ പള്ളൂർ, sys യൂണിറ്റ് പ്രസിഡന്റ്‌ നിഹാൽ ചന്തങ്കണ്ടി, ജനറൽ സെക്രട്ടറി റിസാൻ തുണ്ടിയിൽ, ICF പ്രവർത്തകൻ ഷിയാസ് സഫിയാസ് എന്നിവർ ആശംസ അറിയിച്ചു. റസൽ,നിസാം, സൽമാൻ ഫാരിസ്, ബിലാൽ, മിദ്‌ലാജ്,റാസിം റഫീഖ് എന്നിവർ നേതൃത്വം നൽകി. ലെറ്റ്സ് സ്‌മൈൽ ക്യാപ്റ്റൻ മുഹമ്മദ്‌ സകരിയ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post