o പള്ളൂർ ആശുപത്രിയിൽ ഫിസിയോ തെറാപ്പി യൂണിറ്റ് നാളെ പ്രവർത്തനം തുടങ്ങും
Latest News


 

പള്ളൂർ ആശുപത്രിയിൽ ഫിസിയോ തെറാപ്പി യൂണിറ്റ് നാളെ പ്രവർത്തനം തുടങ്ങും

 പള്ളൂർ ആശുപത്രിയിൽ ഫിസിയോ തെറാപ്പി യൂണിറ്റ് നാളെ പ്രവർത്തനം തുടങ്ങും



മയ്യഴി: പള്ളൂർ ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പുതുതായി തുടങ്ങിയ ഫിസിയോ തെറാപ്പി യൂണിറ്റ് വ്യാഴാഴ്ച പ്രവർത്തനം തുടങ്ങും. മാഹി ആരോഗ്യമേഖലയിലെ ആദ്യത്തെ ശീതികരിച്ച അത്യാധുനിക സൗകര്യങ്ങളോടും യന്ത്രസംവിധാനങ്ങളോടും കൂടിയതാണ് ഫിസിയോ തെറാപ്പി യൂണിറ്റ്. 5 പേർക്ക് ഒരേ സമയം തെറാപ്പി ചികിത്സ നടത്താനുള്ള സൗകര്യമുണ്ട്. പകൽ 12ന് മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഉദ്ഘാടനം ചെയ്യും.

മാഹി ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്ഹാഖ്, പളളൂർ ആശുപത്രി മേധാവി സി.എച്ച്.രാജീവൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

Post a Comment

Previous Post Next Post