*നരസിംഹ ജയന്തി ആഘോഷം ഭക്തിസാന്ദ്രമായി സമാപിച്ചു*
മാഹി: വൈശാഖ പുണ്യ മാസത്തിലെ ശുക്ലപക്ഷ ചതുര്‍ദശിയോടനുബന്ധിച്ച് മാഹി പള്ളൂര്‍ ഇരട്ടപ്പിലാക്കൂല്‍ കുനിയില്‍ ദേവസ്ഥാനത്ത് സംഘടിപ്പിച്ച നരസിംഹ ജയന്തി ആഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സമാപിച്ചു. ഏപ്രില്‍ 29, 30 തീയതികളിലായി നടന്ന ചടങ്ങുകളില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.
29-ാം തീയതി വൈകുന്നേരം നരസിംഹ ഹോമത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. 30-ാം തീയതി രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ആചാര്യന് വിനീത് ഗുരുവായൂരിന്റെ കാര്‍മികതയില്‍ ഋഗ്വേദ സൂക്ത ജപവും നരസിംഹമൂര്‍ത്തിക്ക് കലശപൂജയും കലശാഭിഷേകവും നടത്തി.
രാവിലെ വിവേകാനന്ദ കേന്ദ്രം കന്യാകുമാരി സൗത്ത് കോഓര്‍ഡിനേറ്റര്‍ രാധാദേവിയുടെ മുഖ്യ കാര്‍മികത്വത്തില്‍ മാതൃപൂജയും നടന്നു. വൈകുന്നേരം സഹസ്രദീപവും ദീപാരാധനയും നടത്തിയ ശേഷം നരസിംഹമൂര്‍ത്തിയുടെ വെള്ളാട്ടോടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു.
ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങുകള്‍ ഭക്തിപൂര്‍വ്വം നിറഞ്ഞതായിരുന്നു

Post a Comment