അപ്രഖ്യാപിത ലോഡ് ഷെഡിംഗിനെതിരെ ധർണ്ണ
അഴിയൂർ: മണികൂറുകൾ നിണ്ടു നിൽക്കുന്നഅപ്രഖ്യാപിത ലോഡ് ഷെഡിംഗിനെതിരെ അഴിയൂർ മണ്ഡലം കോൺഗസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കാളി കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കൊടും ചൂടിൽ വൈദ്യുതി ഇല്ലാത്തെ ജനം വലയുകയാണ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈദ്യുതി വിതരണം കാര്യമമാക്കാൻ സെക്ഷനിൽ സ്വന്തമായി ഫീഡർ സ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് പി.ബാബുരാജ് അദ്ധ്യക്ഷം വഹിച്ചു.വി കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ വി ബാലകൃഷ്ണൻ , കെ റംല ടീച്ചർ, എം ഇസ്മായിൽ ,കെ പി വിജയൻ, കെ പി രവീന്ദ്രൻ, രാജേഷ് അഴിയൂർ,പി.കെ. കോയ , ടി സി രാമചന്ദ്രൻ , സോമൻ കൊളരാട്, ബബിത്ത് തയ്യിൽ, കെ.കെ.ഷെറിൻ കുമാർ , നസീർ വീരോളി, ഷഹീർ അഴിയൂർ ,എൻ ധനേഷ്, ശ്രീധരൻ പൊയിൽ, രജ്ഞിത്ത് ചോമ്പാല ,എൻ സരള ,പി. വാസന്തി പ്രസംഗിച്ചു.

Post a Comment