o തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷനിൽ മികച്ച എൻഫോമെന്റ് പ്രവർത്തനം നടത്തിയതിന് ടി. ഷാഹുൽ ഹമീദിന് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചു:-
Latest News


 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷനിൽ മികച്ച എൻഫോമെന്റ് പ്രവർത്തനം നടത്തിയതിന് ടി. ഷാഹുൽ ഹമീദിന് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചു:-

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷനിൽ മികച്ച എൻഫോമെന്റ് പ്രവർത്തനം നടത്തിയതിന് ടി. ഷാഹുൽ ഹമീദിന് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചു:-




 ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മികച്ച എൻഫോസ്മെന്റ് പ്രവർത്തനം കാഴ്ചവച്ചതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇന്റേണൽ വിജിലൻസ് ഓഫീസർ, ടി. ഷാഹുൽ ഹമീദിന് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചു. നിരോധിത പ്രിന്റിംഗ് വസ്തുക്കൾ മൊത്ത വിതരണ കേന്ദ്രങ്ങളിൽ പോയി റെയ്‌ഡ്‌ ചെയ്ത് പിടിച്ചെടുത്ത് പിഴ     ചുമത്തിയിരുന്നു. കൂടാതെ എൻഫോഴ്സ് മെന്റ്  പ്രവർത്തനങ്ങളിൽ കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള സ്ഥാപനങ്ങളിൽ നിരന്തരം പരിശോധന നടത്തിയിരുന്നു. ശുചിത്വമിഷന്റെ നേതൃത്വത്തിൽ ജില്ലാ കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ടി. ഷാഹുൽ ഹമീദിന് അവാർഡ് നൽകി. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ ഇ. ടി രാഗേഷ്, അസിസ്റ്റന്റ് കോർഡിനേറ്റർ സി. സരിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മികച്ച പ്രവർത്തനം കാഴ്ചവച്ച കോഴിക്കോട് കോർപ്പറേഷൻ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, രാമനാട്ടുകര മുനിസിപ്പാലിറ്റി, എന്നീ സ്ഥാപനങ്ങൾക്കും ചടങ്ങിൽ അവാർഡ് കളക്ടർ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌  സെക്രട്ടറി ആയി അഴിയൂരിൽ ജോലി  ചെയ്ത സമയത്ത് മാലിന്യ നിർമാർജ്ജന ശുചീത്വ  രംഗത്ത് നടത്തിയ പ്രവർത്തനങ്ങളിൽ നിരവധി അംഗീകാരവും അവാർഡുകളും ലഭിച്ചിരുന്നു.കുടുംബശ്രീ സംസ്‌ഥാന പ്രോഗ്രാം ഓഫീസർ ആയി ജോലി ചെയ്തപ്പോൾ ഗുഡ് സർവീസ് എൻട്രി സർക്കാരിൽ നിന്ന് കരസ്ഥമാക്കിയിരിന്നു.

Post a Comment

Previous Post Next Post