*അപേക്ഷകൾ ക്ഷണിച്ചു.*
മാഹി : രാജീവ് ഗാന്ധി ഗവ : ഐ.ടി.ഐയിൽ 2026-2028 വർഷത്തിലെ ദ്വിവത്സര കോഴ്‌സുകളായ (1) റെഫിജറേഷൻ & എയർകണ്ടീഷണിംഗ് ടെക്നീഷ്യൻ, (2) ഫിറ്റർ എന്നീ ട്രെയ്ഡുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി പാസായവരും മാഹിയിൽ സ്ഥിര താമസമുള്ളവരോ അല്ലെങ്കിൽ മാഹി വിദ്യാഭ്യാസ മേഖലയിലെ ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ കഴിഞ്ഞ 5 വർഷം തുടർച്ചയായി പഠിച്ചവരോ ആയിരിക്കണം. കേരളത്തിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷ നല്‌കാവുന്നതാണ്. മാഹി മേഖലയിലെ അഡ്‌മിഷൻ കഴിഞ്ഞ് ബാക്കി സീറ്റുകൾ കേരളത്തിലെ മെറിറ്റടിസ്ഥാനത്തിൽ നല്‌കുന്നതായിരിക്കും. വരുന്ന വിദ്യാർത്ഥികൾക്ക്
അപേക്ഷകർ ഓൺലൈൻ ലിങ്കിൽ സന്ദർശിച്ച് താഴെ കൊടുത്ത അപേക്ഷകൾ സമർപ്പിക്കവുന്നതാണ്.
https://www.centacpuducherry.in

Post a Comment