എം എൽ എ യുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു.
മാഹി: മാഹി നിയോജക മണ്ഡലം എം എൽ എ അഡ്വ.ടി.അശോക് കുമാറിൻ്റെ ഓഫീസ് ഇന്ന് രാവിലെ മുൻ മാഹി എം എൽ എ ഡോ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങിന് വൻ ജനക്കൂട്ടം എത്തിയിരുന്നു. മാഹി ഒരു ചെറിയ പ്രദേശമാണെങ്കിലും ഒരു പാട് പ്രശ്നങ്ങൾ നിലനിൽക്കുന്ന പ്രദേശമാണ് മാഹിയെന്നും ഡോ.വി.രാമചന്ദ്രൻ എം എൽ എ ഓഫീസ് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. എല്ലാവരുടേയും പ്രശ്നങ്ങൾ കേൾക്കാൻ എം എൽ എ ഓഫീസ് തുറന്നിട്ടിരിക്കുകയാണെന്നും ഡോ.വി.രാമചന്ദ്രൻ പറഞ്ഞു.തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.മാഹി ലോക്കൽ കമ്മിറ്റി അംഗം നൗഷാദ് സംസാരിച്ചു.അശോക് കുമാർ എം എൽ എ ഓഫീസ് ഏറ്റെടുത്ത ശേഷം നിരവധി പേർ ആശംസകൾ നേർന്നു.പായസ വിതരണവുമുണ്ടായി

Post a Comment