o അറിയിപ്പ്
Latest News


 

അറിയിപ്പ്

അറിയിപ്പ്



 മാഹി : ഭാരതത്തിന്റെ ജനസംഖ്യാ കണക്കെടുപ്പ് 2027 ന്റ

ഭാഗമായി പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശത്തിന്റെ ഭാഗമായ മാഹിയിൽ 2026 ജൂൺ 1 മുതൽ 30 വരെ വീട് വിവര ശേഖരണവും ഭവന കണക്കെടുപ്പും നടക്കുന്നു. ഈ ഘട്ടത്തിൽ ഓരോ വീടുകളിലും എത്തുന്ന സെൻസസ് എന്യൂമറേറ്റർമാർ വീടിൻ്റെ സ്ഥിതി, മേൽക്കൂര, കുടിവെള്ള സൗകര്യം, കക്കൂസ് ലഭ്യത, വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ ഫോൺ നമ്പർ എന്നീ വിവരങ്ങൾ സ്മാർട്ട്ഫോണിലെ അപ്പ് വഴി ശേഖരിക്കും. സെൻസസ് മുഖേന സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ അതീവ രഹസ്യസ്വഭാവമുള്ളതും, ഇന്ത്യൻ വിവരാവകാശ നിയമപ്രകാരം ലഭ്യമല്ലാത്തതുമാണ്


വിവരശേഖരണത്തിന്റെ ഭാഗമായി വീടുകളിൽ എത്തിച്ചേരുന്ന സെൻസസ് എന്യൂമറേറ്റർമാർ ചോദിക്കുന്ന വിവരങ്ങൾക്ക് കൃത്യമായ മറുപടി നൽകി എന്യൂമറേറ്റർമാരോട് സഹകരിക്കണമെന്ന് ജില്ല സെൻസസ് ഓഫീസറും മാഹി റീജിയണൽ അഡ്‌മിനിസ്‌ട്രേറ്ററും ആയ അങ്കിത്ത് കുമാർ IAS അറിയിച്ചു

Post a Comment

Previous Post Next Post