മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം : അഴിയൂർ നാലാം വാർഡിൽ വിപുലമായ പ്രവർത്തനങ്ങളോടെ തുടക്കമായി
അഴിയൂർ :മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം നടത്തപ്പെടുന്ന വാർഡ് തല ശുചീകരണ പരിപാടി അഴിയൂർ നാലാം വാർഡിൽ വിപുലമായ പ്രവർത്തനങ്ങളോടെ തുടക്കമായി.
അഴിയൂർ ഗ്രാമ പഞ്ചായത്ത് മാഹി റെയിൽവേ സ്റ്റേഷൻ നാലാം
വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ ന്റെ നേതൃത്വത്തിൽ മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനം വിവിധ മേഖലകളിൽ നിന്നുള്ള ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി...വാർഡ്തലത്തിൽ നടത്തപ്പെടുന്ന മഴക്കാല പൂർവ്വശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ നിർവഹിച്ചു.
തുടർന്ന് വാർഡിലെ പ്രധാന റോഡിലെ വശങ്ങളിലും പൊതുസ്ഥലങ്ങളിലുമായി അലക്ഷ്യമായി തള്ളിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ, ചെരുപ്പുകൾ തുടങ്ങിയ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തും
കാഴ്ച മറയ്ക്കുകയും വൈദ്യുതി പോസ്റ്റുകളിലെയും തെരുവ് വിളക്കുകളിലെയും പ്രകാശം തടസപ്പെടുത്തുകയും അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്തിരുന്ന പടർന്നു വളർന്ന ചെടികളുൾപ്പടെ വെട്ടിത്തെളിക്കുകയും ചെയ്തു.
കൂടാതെ
പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന സന്നദ്ധ സേവ പ്രവർത്തകരെ ഉൾപ്പെടുത്തികൊണ്ട് വാർഡിന്റെ വിവിധ ഇടങ്ങളിൽ നിന്നായി വലിച്ചെറിയപ്പെട്ട അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ചാക്കുകളിൽ ശേഖരിക്കുകയും ഹരിത കർമ്മസേനയ്ക്ക് കൈമാറുകയും ചെയ്തു.
മഴക്കാല രോഗപ്രതിരോധവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുള്ള ശ്രദ്ധേയമായ പ്രവർത്തനങ്ങളോടെയാണ് ഇന്ന് വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.
പരിപാടിയിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും നാലാം വാർഡ് കൺവീനറുമായ തോട്ടത്തിൽ ശശിധരൻ,
വാർഡ് വികസന സമിതി അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികൾ, സന്നദ്ധ സേവാ പ്രവർത്തകർ, വിദ്യാർത്ഥികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
വിത്യസ്ത മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ട്
രാജൻ കുനിയിൽ, അനിൽ വി. വി (ലെനി), മിഥുൻലാൽ. പി. കെ, CDS മെമ്പർ
രേഷ്മ കുറുമണലിൽ, ഷീബ, സുബീഷ് കോവുക്കൽ എന്നിവരും ചടങ്ങിൽ സാന്നിധ്യം വഹിച്ചു.
ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ സന്നദ്ധ പ്രവർത്തകർക്കും വിവിധ സംഘടനാ പ്രതിനിധികൾക്കും പ്രദേശവാസികൾക്കും വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ നന്ദി അറിയിച്ചു.
അതോടൊപ്പം, ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായ സന്നദ്ധ പ്രവർത്തകർക്കായി ഭക്ഷണവും കുടിവെള്ളവും നൽകി സഹകരിച്ച പ്രദേശവാസിയായ സുധീറിന്റെ സേവനത്തിനും ഈ അവസരത്തിൽ നന്ദി അറിയിച്ചു.
മഴക്കാലവുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ശുചിത്വവും ആരോഗ്യസുരക്ഷയും ഉറപ്പാക്കുന്നതിനുമായി വരും നാളുകളിലും ശുചീകരണ പ്രവർത്തനങ്ങളിലും മറ്റും എല്ലാവരുടെയും സഹായ സഹകരണം അഭ്യർത്ഥിച്ചു.
തുടർന്നും ഇത്തരം പ്രവർത്തനങ്ങളുമായി ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും വാർഡ് മെമ്പർ അറിയിച്ചു....









Post a Comment