*മാഹി തീരദേശം ഇരുട്ടിൽ .തെരുവുവിളക്കുകൾ വീഴുന്നു*
മാഹി: പാറക്കൽ തീരദേശം ഇരുട്ടിലായിട്ട് നാളുകളേറെയായി
കഴിഞ്ഞ ദിവസം തെരുവ് വിളക്കുകളിലൊന്ന് തുരുമ്പിച്ച് പോസ്‌റ്റിൽ നിന്നും താഴേക്ക് വീണു.
തെരുവ് വിളക്കുകൾ ശരിയാക്കണമെന്നാവശ്യപ്പെട്ട് പല തവണ പരാതി നല്കിയെങ്കിലും യാതൊരു പരിഹാരവുമുണ്ടായില്ല.
പ്രവൃത്തി മുടങ്ങിക്കിടക്കുന്ന ഹാർബറിൻ്റെ ഉൾഭാഗം കാട് മൂടിക്കിടക്കുന്നതിനാൽ പാമ്പ് ശല്യവും രൂക്ഷമാണ്
തീരദേശറോഡരിക് പെരുമ്പാമ്പ്,അണലി തുടങ്ങിയ പാമ്പുകളുടെ വിഹാരകേന്ദ്രമായതിനാൽ നാട്ടുകാർക്ക് രാത്രികാലങ്ങളിൽ പുറത്തിറങ്ങുവാനും ഭയമായിരിക്കുകയാണ്
എത്രയും പെട്ടെന്ന് തന്നെ തെരുവിളക്കുകൾ പ്രകാശിപ്പിക്കണമെന്നും,മുൻസിപ്പാലിറ്റി അധികൃതർ ഇടപെട്ട് പരിസരത്തെ കാട് വൃത്തിയായി ഇഴജന്തുക്കളിൽ നിന്നും സുരക്ഷയൊരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

Post a Comment