o ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിൽ 2010 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
Latest News


 

ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിൽ 2010 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

 ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിൽ 2010 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി



ചൊക്ലി: ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിലെ 2010 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ 'ഓർമ്മക്കൂട്' എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. വിദ്യാലയ മുറ്റത്ത് വീണ്ടും ഒത്തുചേർന്ന പൂർവ്വ വിദ്യാർത്ഥികൾ തങ്ങളുടെ പഴയകാല സ്കൂൾ അനുഭവങ്ങളും ഓർമ്മകളും പരസ്പരം പങ്കുവെച്ചു.


ചടങ്ങിൽ രമിഷ എൻ അധ്യക്ഷത വഹിച്ചു. റതുൽ രാജ്, നാഫിഹ് വിപി, ജറിഷ് കെ, ഷെറിൻ അഷ്റഫ്, സ്മൃതി പി പി, ജിൻസി കെ പി, ധന്യ കെ, ഹരിത ബാബു കെ എന്നിവർ സംസാരിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി. റതുൽ രാജ്, രമിഷ എൻ, സംഗീത് കെ, അശ്വതി കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ അശ്വതി കെ നന്ദി പ്രകാശനം നടത്തി.

Post a Comment

Previous Post Next Post