*ഗുരുധർമ്മ പ്രചരണ സഭ: ശ്രീ ശാരദാ പ്രതിഷ്ഠാ വാർഷികവും ശ്രീ നാരായണ ധർമ്മമീമാംസ പരിഷത്തും മെയ് 10 ന് മാഹിയിൽ
ശിവഗിരി ശ്രീ നാരായണധർമ്മ സംഘം ട്രസ്റ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലാ ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ 114-ാം ശ്രീ ശാരദാ പ്രതിഷ്ഠാ വാർഷികവും, 64-ാം ശ്രീ നാരായണ ധർമ്മമീമാംസ പരിഷത്തും മെയ് 10ന് മാഹിയിൽ നടക്കും. മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിലെ ഗുരു മുനി നാരായണ പ്രസാദ് നഗറിൽ രാവില 10 മണിക്ക് നടക്കുന്ന സമ്മേളനം ശിവഗിരി മഠം ധർമ്മ സംഘം ജനറൽ സിക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡണ്ട് സി.കെ.സുനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. നിയുക്ത മാഹി എം.എൽ.എ അഡ്വ.ടി.അശോക് കുമാർ വിശിഷ്ടാതിഥിയായിരിക്കും. കേന്ദ്ര യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ അമ്പലപ്പുഴ പ്രഭാഷണം നടത്തും. ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ, രവീന്ദ്രൻ പൊയിലൂർ, എം.ബാലൻ, നാണി ടീച്ചർ, പി.ജെ.ബിജു സംബന്ധിക്കും. 12 മണിക്ക് നടക്കുന്ന മാതൃസഭാ സമ്മേളനത്തിൽ ശാന്താ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സരള ടീച്ചർ റിപ്പോർട്ട് അവതരിപ്പിക്കും. ജി.ആർ.ശ്രീജ ക്ലാസ്സെടുക്കും. രാവിലെ 9 മണിക്ക് നഗരത്തിൽ ഘോഷയാത്ര നടക്കും. 9.30 ന് പതാകാവന്ദനം നടത്തും. ചടങ്ങിൽ 350 ഓളം പ്രതിനിധികൾ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു


Post a Comment