o കുടുംബ കൂട്ടായ്മ കൃഷി ചെയ്ത കണി വെള്ളരി വിളവെടുത്തു.
Latest News


 

കുടുംബ കൂട്ടായ്മ കൃഷി ചെയ്ത കണി വെള്ളരി വിളവെടുത്തു.

 കുടുംബ കൂട്ടായ്മ കൃഷി ചെയ്ത കണി വെള്ളരി വിളവെടുത്തു.



മാഹി: പള്ളൂർ മാർവൽ റസിഡൻസ് അസോസിയേഷൻ കൃഷി ചെയ്ത കണി വെള്ളരി വിളവെടുപ്പ് നടത്തി.പ്രദേശത്തെ വയലിൽ കൂട്ടായമയിലെ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ്  വെളളരി കൃഷിയിറക്കിയത്. കഴിഞ്ഞ ഫിബ്രവരിയിലാണ് 50 കുഴിയെടുത്ത് വിത്ത് പാകിയത്.തികച്ചും ജൈവ വളം മാത്രം ഉപയോഗിച്ചാണ് കഴിഞ്ഞ നാല് വർഷത്തോളമായി മാർവൽ അസോസിയേഷൻ പച്ചക്കറി കൃഷി ചെയ്തു വരുന്നത്. 100 കിലോവോളം കായ്കൾ ലഭിച്ചു.

       കൃഷി തോട്ടത്തിൽ റസിഡൻസ് അസോസിയേഷനിലെ മുതിർന്ന അംഗം സി.വി. അനന്തൻ അംഗങ്ങൾക്ക് വിഷു ആശംസകൾ നേർന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.കെ .പി പുഷ്‌പ ലത, വിദ്യാർഥി കർഷ അവാർഡ് നേടിയ ദേവ നന്ദ, ആൻവില, വിനി, ലിജി, സി.പി.രാജൻ, കെ.കെ. ആനന്ദ്, എ.കെ.മനോജ്, റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ടി.പി.രമേശൻ, സെക്രട്ടറി ഷിനോജ് രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post