o ഭവന സമർപ്പണം
Latest News


 

ഭവന സമർപ്പണം

 *ഭവന സമർപ്പണം* 



ഈസ്റ്റ്പള്ളൂർ: മർകസ് ഓ. ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മർക്കസ് സഖാഫി സുന്നിയുടെയും ആഭിമുഖ്യത്തിൽ നിർമിച്ച ഭവനത്തിന്റെ താക്കോൽദാനം ഏപ്രിൽ 1ന് വൈകുന്നേരം 5.30ന് നടന്നു. മർകസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.എ.ഒ വി.എം റഷീദ് സഖാഫിയുടെ സാന്നിധ്യത്തിൽ താക്കോൽ കൈമാറി.

സ്കൂളിൽ രണ്ടര പതിറ്റാണ്ടിലധികം   സേവനം അനുഷ്ഠിക്കുന്ന ഷാഹിദ യ്ക്കാണ് ഭവനം നൽകിയത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ കഴിയുന്ന ഇവർക്കായി സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യത്തോടെ മർക്കസിൻ്റെ മേൽനോട്ടത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെയും,രക്ഷിതാക്കളുടെയും മാനേജ്മെന്റ് കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് ഭവനം നിർമിച്ചത്

OKMES പ്രിൻസിപ്പൽ ഹംസ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പാൾ ശരീഫ് കെ മുഴിയോട്ട്, മർകസ് എ.ആർ നഗർ പ്രിൻസിപ്പൽ സുലൈമാൻ, ഇസ്ലാമിക് ട്രസ്റ്റ് പ്രസിഡന്റ് താജുദ്ദീൻ ഹാജി, സെക്രട്ടറി മജീദ് മാഷ്, റഫീഖ് അണിയാരം എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റബീഉൽ കൈസ് സഅദി സ്വാഗതവും സദർ മുഅല്ലിം മുഹമ്മദ് സഖാഫി  C T നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post