o ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്റർ പത്താമത് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Latest News


 

ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്റർ പത്താമത് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 *ഹ്യൂമൻ ചാരിറ്റി  & കൾച്ചർ സെന്റർ പത്താമത് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.*



*ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ  മലബാർ കാൻസർ സെൻറർ ബ്ലഡ് സെന്ററിലേക്ക് ഹ്യൂമൻ ചാരിറ്റിയുടെ ഓഫീസിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.*


 *ഹ്യൂമൻ ചാരിറ്റിയുടെ രക്ഷാധികാരിയും മുതിർന്ന അംഗവുമായ പി കെ അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ  തലശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിൽ രക്തദാനം ചെയ്തുകൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു .ഹ്യൂമൻ  പ്രസിഡന്റ് സാമിർ (എമ്മി )സ്വാഗതം പറഞ്ഞ ചടങ്ങ് മലബാർ കാൻസർ സെൻറർ ബ്ലഡ് സെന്റർ ഡോക്ടർ മോഹൻ ദോസ് മുരുകൻ കൗൺസിലർ റോജ ബ്ലഡ് ഡോണേഴ്സ് കേരള  സംസ്ഥാന കമ്മിറ്റി അംഗം സമീർ പെരുങ്ങാടി തലശ്ശേരി താലൂക്ക് പ്രസിഡണ്ട് പി പി റിയാസ് മാഹി എന്നിവർ സംസാരിച്ചു.*


 *തുടർച്ചയായ ഇടവേളകളിൽ കൃത്യമായി സന്നദ്ധ രക്തന ക്യാമ്പുകൾ സംഘടിപ്പിക്കുന്ന ഹ്യൂമൻ ചാരിറ്റി ആൻഡ് കൾച്ചർ സെന്ററിനെ ബി ഡി കെ യും മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്ററും അഭിനന്ദിച്ചു.ഒരു ചാരിറ്റി സംഘടന തുടർച്ചയായി 10 ക്യാമ്പുകൾ നടത്തുന്നതും ഓരോ ക്യാമ്പിലും ആദ്യ രക്തദാനം ചെയ്യുന്ന വിദ്യാർത്ഥികളുടെയും സന്നദ്ധ രക്തദാതാക്കളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുന്നത് ചരിത്രം .*


*ക്യാമ്പിന് ഷാൻ, വിനീഷ് വിജയൻ,സനൂബ് അഷ്റഫ്  കെ ഇ പർവീസ്, ഫയാദ്, താലിഷ്, ഷിഹാബ്, അഷ്ഫാദ്,സൈനബ് ഫിനോസ്, അരുൺ എം സി സി, സാഹിറ എം സി സി,അലി മണ്ടോളി എന്നിവർ നേതൃത്വം നൽകി. 75 പേർ പങ്കെടുത്ത ക്യാമ്പിൽ 44 പേർ ജീവരക്തം നൽകി. ഡോ : മോഹൻ ദോസ് മുരുകനിൽ നിന്നും പ്രസിഡന്റ് സാമിർ ക്യാമ്പ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഹ്യൂമൻ സെക്രട്ടറി അജിത നന്ദി പറഞ്ഞു.*

Post a Comment

Previous Post Next Post