o പെസഹാ വ്യാഴം, ആഘോഷമായ തിരുവത്താഴപൂജ നാളെ
Latest News


 

പെസഹാ വ്യാഴം, ആഘോഷമായ തിരുവത്താഴപൂജ നാളെ

 പെസഹാ വ്യാഴം, ആഘോഷമായ തിരുവത്താഴപൂജ നാളെ 





മാഹി: ക്രിസ്തു,വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ ഓർമ്മകൾ പുതുക്കിക്കൊണ്ട് ലോക ക്രൈസ്തവർ നാളെ പെസഹാ വ്യാഴം കൊണ്ടാടുന്നു. യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകി ചുംബിച്ചത് പോലെ നാളെ പ്രധാന പുരോഹിതൻ പ്രത്യേകം തെരഞ്ഞെടുത്ത 12 പേരുടെ കാലുകൾ കഴുകി ചുംബിക്കുന്നു. മാഹി സെൻറ് തെരേസ ബസിലിക്കയിൽ,റെക്ടർ റവ. ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും, തുടർന്ന് രാത്രി 12 മണി വരെ വിവിധ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ ആരാധന നടക്കും. ദുഃഖവെള്ളിയാഴ്ചയായ മറ്റന്നാൾ രാവിലെ 7 മണിക്ക് കുരിശിന്റെ വഴി സിമിത്തേരി റോഡ് ആനവാതുക്കൽ റെയിൽവേ സ്റ്റേഷൻ റോഡ് വഴി ദേവാലയത്തിൽ എത്തിച്ചേരുന്നു, തുടർന്ന് പീഢാനുഭവ പ്രസംഗം.

 മൂന്നു മണിക്ക് വചനപ്രഘോഷണവും, കുരിശ് ആരാധനയും, ദിവ്യകാരുണ്യ  സ്വീകരണത്തിനും ശേഷം  നഗരി കാണിക്കൽ ഉണ്ടാകും ദേവാലയത്തിൽ നിന്ന് പുറപ്പെട്ട പള്ളി മൈതാനം ചുറ്റി ദേവാലയത്തിൽ തന്നെ സമാപിക്കും തുടർന്ന് പൊതുവണക്കം.

Post a Comment

Previous Post Next Post