o മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു
Latest News


 

മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു

 മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു



കോടിയേരി : തലായി മീൻപിടുത്ത തുറമുഖത്തിന് സമീപം ഗോപാലപേട്ട ഭാഗത്ത് കടലിൽ നിന്ന് എളംബക്ക (കക്ക) പറിച്ച് അതുമായി കരയിലേക്ക് നീന്തി വരുന്നതിനിടെ മത്സ്യത്തൊഴിലാളി അപകടത്തിൽപ്പെട്ടു മുങ്ങി മരിച്ചു.

പുന്നോൽ പെട്ടിപ്പാലം നഗറിലെ അൻവർ (41) ആണ് മുങ്ങി മരിച്ചത്.വ്യാഴാഴ്ച പകൽ 12 ഓടെയാണ് സംഭവം.

ഭാര്യ : ഷമീന.

മക്കൾ : മുന്നാസ്, ആഷിഖ്.

മൃതശരീരം തലശ്ശേരി ഗവ.ആശുപത്രി മോർച്ചറിയിൽ.

സംസ്‌കാരം വെള്ളിയാഴ്ച 11ന് പുന്നോൽ മീത്തലെ പള്ളി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

Post a Comment

Previous Post Next Post