മാഹി സെന്റ് തെരേസ ദേവാലയത്തിൽ കാലുകഴുകൽ ശുശ്രൂഷ നടന്നു
മാഹി : വിശുദ്ധ കുർബാന സ്ഥാപനത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് മാഹി സെന്റ് തെരേസ ദേവാലയത്തിൽ കാലുകഴുകൽ ശുശ്രൂഷ നടന്നു. ബസലിക്ക റെക്ടർ റവ.ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് മുഖ്യ കാർമികത്വം വഹിച്ചു, ഫാദർ ബിപിൻ ബെന്നറ്റ്, ഫാദർ ബിജോയ് എന്നിവർ സഹ കാർമികരിയിരുന്നു. റവ. ഫാദർ അനിൽ ജോസ് വചനപ്രഘോഷണം നടത്തി., ശേഷം അപ്പം മുറിക്കൽ ശുശ്രൂഷയും രാത്രി 12 മണി വരെ ആരാധനയും നടന്നു.
ദുഃഖവെള്ളിയാഴ്ചയായ വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക് കുരിശിന്റെ വഴി ആരംഭിക്കും. തുടർന്ന് പീഡാനുഭവ പ്രസംഗവും ഉണ്ടായിരിക്കും. മൂന്ന് മണി മുതൽ ദൈവവചന പ്രഘോഷണവും, കുരിശാരാധനയും, ദിവ്യകാരുണ്യ സ്വീകരണവും, പള്ളി മൈതാനം ചുറ്റി നഗരികാണിക്കൽ പ്രദക്ഷിണവും ഉണ്ടാകും. തുടർന്ന് ഖബറടക്കവും നടക്കും

Post a Comment