o സലാലയിൽ ഹൃദയാഘാതം മൂലം കുന്നുമ്മക്കര സ്വദേശി മരിച്ചു
Latest News


 

സലാലയിൽ ഹൃദയാഘാതം മൂലം കുന്നുമ്മക്കര സ്വദേശി മരിച്ചു



സലാലയിൽ ഹൃദയാഘാതം മൂലം  കുന്നുമ്മക്കര സ്വദേശി   മരിച്ചു




 സലാല: ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കോഴിക്കോട് വടകര കുന്നുമ്മക്കര സ്വദേശി പുല്ലാംഞ്ഞോളി കുനിയിൽ സുനിൽ കുമാർ (52) ആണ് മരിച്ചത്. വർഷങ്ങളായി സലാലയിൽ പ്രവാസിയായ സുനിൽ കുമാറിന് ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ, ഉടൻ സലാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ബാലൻ, മാതാവ് : കമല, ഭാര്യ : സജിഷ, മകൻ: യാദവ്.


സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടോടെ കൊച്ചി വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് നോർക്ക റൂട്സിന്റെ ആംബുലൻസിൽ മൃതദേഹം വടകര കുന്നുമ്മക്കരയിലെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകൾ കുന്നുമ്മക്കരയിലെ സ്വവസതിയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Post a Comment

Previous Post Next Post