പന്തോകൂലോത്ത് വിഷു ഉത്സവത്തിന് കൊടിയേറി
പന്തക്കൽ: പന്തോ കൂലോത്ത് പരദേവത-ഭഗവതി ക്ഷേത്രത്തിൽ വിഷു ഉത്സവത്തിന് ശനിയാഴ്ച്ച രാവിലെ 11 ന് കൊടിയേറി. രാവിലെ നടന്ന തേങ്ങ താഴ്ത്തൽ കർമ്മത്തിന് ശേഷമാണ് കൊടിയേറിയത്. 13 ന് രാവിലെ 10.30 ന് നട തുറന്ന ശേഷം തിരുവാഭരണം ചാർത്തൽ, വൈകിട്ട് 6.30 ന് വിളക്ക് വന്ദനം, തുടർന്ന് ഭഗവതി, പരദേവത വെള്ളാട്ടങ്ങൾ.
14 ന് ഒന്നാം വിഷു ദിവസം വൈകിട്ട് കളത്തിൽ അരിയിടൽ, 5.30 ന് തിരുവുടയാട വരവ്.തുടർന്ന് കുട വരവ്. രാത്രി 8.15 ന് ഭഗവതി വെള്ളാട്ടം, കലശം വരവ് 9.30 ന് താലപ്പൊലി വരവ്, 11.30 ന് പരദേവത വെള്ളാട്ടം.15 ന് രണ്ടാം വിഷു ദിവസം രാവിലെ 5 ന് ഭഗവതി തിറ, 6 ന് ഭഗവതിയുടെ തിരുമുടി വെയ്പ്പ്, ഉച്ചയ്ക്ക് ഒന്നിന് പരദേവത തിറ പുറപ്പാട്, മാണിക്കാം പൊയിൽ ക്ഷേത്രത്തിൽ നിന്നും മീത്ത് വരവ്.തുടർന്ന് പരദേവത തിറയാട്ടം. 2.30 ന് പരദേവത തിറയുടെ ദേശാടനം .16 ന് രാവിലെ പരദേവത തിറ ദേശാടനത്തിന് ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെത്തൽ. തുടർന്ന് നടക്കുന്ന ചക്കപ്പാട്ടോടെ സമാപനം

Post a Comment