o ഉളിയിൽ നരയം പാറ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ പെരിങ്ങത്തൂർ സ്വദേശി മരിച്ചു
Latest News


 

ഉളിയിൽ നരയം പാറ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ പെരിങ്ങത്തൂർ സ്വദേശി മരിച്ചു

 *ഉളിയിൽ നരയം പാറ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ പെരിങ്ങത്തൂർ സ്വദേശി മരിച്ചു*



 

പെരിങ്ങത്തൂർ പുളിയ നമ്പ്രം സ്വദേശി കാട്ടിൽ പറമ്പത്ത് റഹീമിന്റെ മകൻ മുഹമ്മദ് തസ്ലിം ( 26 ) ആണ് മരണപ്പെട്ടത്.

ബംഗ്ളുരുവിൽ നിന്നും പെരിങ്ങത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

വൈദ്യുതി തൂണിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് തൊട്ടടുത്ത ഡ്രൈനേജിലേക്ക് വീണ് പൂർണ്ണമായും കത്തിനശിച്ചു യുവാവട്ടെ എഴുനേൽക്കാൻ പറ്റാതെ ഡ്രൈനേജിലും ബൈക്കിനുമിടയിൽ കുടുങ്ങി. ഗുരുതരമായ രീതിയിൽ ശരീരമാസകലം പൊള്ളലേറ്റതസ്ലീമിനെ ഓടികൂടിയ നാട്ടുകാർ ചേർന്ന് കണ്ണൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. രാവിലെ 8.30 ഓടെയാണ് സംഭവം.

Post a Comment

Previous Post Next Post