ചമ്പാട് മണ്ടോളയിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും, തിറയുത്സവവും മെയ് ഒന്നിന് തുടങ്ങും
മാക്കുനി: ചമ്പാട് മണ്ടോളയിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും, തിറയുത്സവവും മെയ് ഒന്നിന് തുടങ്ങും. ഒന്ന്, രണ്ട് തീയ്യതികളിൽ വൈകിട്ട് ഏഴ് മുതൽ പ്രദേശവാസികൾ അവതരിപ്പിക്കുന്ന ' ദൃശ്യവിസ്മയം' കലാപരിപാടികൾ. മൂന്നിന് രാത്രി എട്ട് മുതൽ 10 വരെ മെഗാ മ്യൂസിക്ക് ഷൊ, നാലിന് പ്രതിഷ്ഠാ ദിനം.രാവിലെ 9 ന് ഗണപതി ഹോമം, പ്രതിഷ്ഠാ പൂജകൾ. തന്ത്രി പുല്ലഞ്ചേരി ലക്ഷ്മണൻ നമ്പൂതിരി കാർമികത്വം വഹിക്കും.വൈകിട്ട് 6ന് മാക്കുനി ശ്രീനാരായണ ഗുരു മണ്ഡപത്തിൽ നിന്നും ദീപം കൊളുത്തി ക്ഷേത്രത്തിലേക്ക് താലപ്പൊലി വരവ്.പഞ്ചവാദ്യം, ശിങ്കാരി മേളം എന്നിവ അനുഗമിക്കും. തുടർന്ന് വിവിധ തിറകളുടെ വെള്ളാട്ടങ്ങൾ . രാത്രി 10 ന് കലശം വരവ്. അഞ്ചിന് സമാപന ദിവസം പുലർച്ചെ നാലിന് ഗുളികൻ തിറ, തുടർന്ന് ഭൈരവൻ, ശാസ്തപ്പൻ, കാരണവർ, ഭഗവതി, എറവാരി തെയ്യങ്ങൾ.ഉച്ചയ്ക്ക് 12 മുതൽ പ്രസാദ ഊട്ട് ഉണ്ടായിരിക്കും

Post a Comment