o *മയ്യഴി പൂർണ്ണ സജ്ജം; നാളെ പോളിംഗ്*
Latest News


 

*മയ്യഴി പൂർണ്ണ സജ്ജം; നാളെ പോളിംഗ്*

 
*മയ്യഴി പൂർണ്ണ സജ്ജം; നാളെ പോളിംഗ്*



മയ്യഴി: പുതുച്ചേരി നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മയ്യഴി നിയോജകമണ്ഡലം പൂർണ്ണ സജ്ജമായി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും (EVM) മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രികളും ഇന്ന് മാഹി ഗവൺമെന്റ് ഹൗസിൽ നിന്ന് വിതരണം ചെയ്തു. നാളെ രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് പോളിംഗ്. മണ്ഡലത്തിൽ എട്ട് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
മണ്ഡലത്തിൽ ആകെ 30,237 വോട്ടർമാരാണുള്ളത്. ഇതിൽ 14,049 പുരുഷന്മാരും 16,188 വനിതകളും ഉൾപ്പെടുന്നു. വോട്ടെടുപ്പിനായി 31 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാഹി മദർ തെരേസ നഴ്സിംഗ് കോളേജ് മോഡൽ പോളിംഗ് സ്റ്റേഷനായി ക്രമീകരിച്ചു. കൂടാതെ 20 പോളിംഗ് സ്റ്റേഷനുകൾ മുഴുവൻ വനിതാ ജീവനക്കാരോടുകൂടിയ ‘ഓൾ വുമൺ’ ബൂത്തുകളായും ഒരുക്കിയിട്ടുണ്ട്.
എല്ലാ ബൂത്തുകളിലും അകത്തും പുറത്തും വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാർ ബൂത്തിലേക്ക് പ്രവേശിക്കുന്നത് മുതൽ പുറത്തുവരുന്നത് വരെയുള്ള മുഴുവൻ നടപടികളും സിസിടിവി മുഖേന കണ്ട്രോൾ റൂമുകളിൽ നിന്ന് നിരീക്ഷിക്കും. മണ്ഡലം മുഴുവനായി നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പോളിംഗ് ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ അനുവദനീയമല്ല. ഫോൺ സൂക്ഷിക്കാൻ ബൂത്തിന് പുറത്ത് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വോട്ടർമാർക്ക് സഹായമായി ഹെൽപ് ഡെസ്കും ഒരുക്കിയിട്ടുണ്ട്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സഹായത്തിനായി എൻഎസ്എസ് വളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വീൽചെയറുകളും സജ്ജമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഏകദേശം 400 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി 200 ഓളം ലോക്കൽ പോലീസിനൊപ്പം 350-ൽ പരം കേന്ദ്ര സായുധസേനയും വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകരായി പൊതു നിരീക്ഷകൻ ലോകേഷ് മിശ്ര (IAS), ചിലവ് നിരീക്ഷകൻ ജിതിൻ ബെൻസാൽ, പോലീസ് നിരീക്ഷകൻ സിദ്ധാർഥ് ബഹുഗുണ (IPS) എന്നിവർ മയ്യഴിയിൽ ക്യാമ്പ് ചെയ്യുന്നു.
സുതാര്യമായ തിരഞ്ഞെടുപ്പിന് മയ്യഴി പൂർണ്ണ സജ്ജമായതായി തിരഞ്ഞെടുപ്പ് വരണാധികാരി അങ്കിത് കുമാർ (IAS) അറിയിച്ചു.

Post a Comment

Previous Post Next Post