o ശരീരം തളർന്നിട്ടും തളരാത്ത തെരഞ്ഞെടുപ്പ് ബോധം
Latest News


 

ശരീരം തളർന്നിട്ടും തളരാത്ത തെരഞ്ഞെടുപ്പ് ബോധം

 ശരീരം തളർന്നിട്ടും തളരാത്ത തെരഞ്ഞെടുപ്പ് ബോധം


പത്മിനി സ്ട്രെച്ചറിൽ
വോട്ട് ചെയ്യാൻ എത്തി



മാഹി : ഒരു ഭാഗം തളർന്നു കിടപ്പിലായിട്ടും ചാലക്കര കിടാരന്റവിടെ പത്മിനിയുടെ ജനാധിപത്യ ബോധം തളർന്നിട്ടില്ല. തനിക്ക് തൻ്റെ വോട്ടവകാശം വിനിയോഗിക്കണമെന്ന് സഹോദരി പുത്രനായ ബിജുവിനോട് പത്മിനി ആവശ്യപ്പെട്ടപ്പോൾ ബിജു മൂത്തമ്മയെ സ്ട്രെച്ചറിൽ

 പോളിംഗ് ബൂത്തിൽ എത്തിക്കുകയായിരുന്നു. വെസ്റ്റ് പള്ളൂർ ഗവ. എൽ പി സ്കൂളിലാണ് എഴുപത്തിയെട്ട്കാരിയായ പത്മിനിയുടെ വോട്ട്. എൻ്റെ വോട്ട് എൻ്റെ അവകാശം എന്ന ആപ്തവാക്യം അക്ഷരംപ്രതി നടപ്പിലാക്കിയ ശേഷം സംതൃപ്തിയോടെയാണ് പത്മിനി പോളിംഗ് ബൂത്തിൽ നിന്നും മടങ്ങിയത്.




Post a Comment

Previous Post Next Post