o വാട്ടർടാങ്കിലെ ഓവർഫ്ളോ ചെയ്യുന്ന വെള്ളം പൊതുവഴിയിലൊഴുക്കുന്നതായി പരാതി
Latest News


 

വാട്ടർടാങ്കിലെ ഓവർഫ്ളോ ചെയ്യുന്ന വെള്ളം പൊതുവഴിയിലൊഴുക്കുന്നതായി പരാതി

 വാട്ടർടാങ്കിലെ ഓവർഫ്ളോ ചെയ്യുന്ന വെള്ളം പൊതുവഴിയിലൊഴുക്കുന്നതായി പരാതി



മാഹി : മാഹി പള്ളിക്കടുത്ത് സി സി ബാറിന് മുൻവശത്തെ  കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ നിന്നും വരുന്ന അധികജലമാണ് കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കി കൊണ്ട് കെട്ടി ത്തിൻ്റെ മുകളിൽ നിന്നും ക താഴെ  പൊതുവഴിയിലേക്ക് ഒഴുക്കുന്നത്


ഇതാവട്ടെ ഫുട്പാത്തിലൂടെ യാത്ര ചെയ്യുന്ന കാൽ നടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്


മാഹി മുൻസിപ്പാലിറ്റി - പി ഡബ്ള്യു ഡി ഓഫീസുകളുടെ മൂക്കിന് താഴെയായിട്ടും ഉദ്യോഗസ്ഥർ അറിഞ്ഞ ഭാവമില്ല


വൻകിട മുതലാളിമാരുടെ കെട്ടിടമായതിനാൽ നടപടിയെടുക്കാൻ ഭയമാണോയെന്ന ചോദ്യമാണ് നാട്ടുകാരിൽ നിന്നുമുയരുന്നത്. ടാങ്ക് നിറഞ്ഞ് ഓവർ ഫ്‌ളോ ആയാൽ

വെള്ളം  ഓട്ടോ സ്റ്റാൻഡ് വരെ പരന്നൊഴുകും


ഇതിനെതിരെ അധികൃതർ മൗനം വെടിഞ് നടപടിയെടുക്കണമെന്ന് ഓട്ടോക്കാരും നാട്ടുകാരും ആവശ്യപെട്ടു

Post a Comment

Previous Post Next Post